Eravikulam National Park ഇരവികുളം ദേശീയോദ്യാനം
Eravikulam National Park is a 97 km2 national park located along the Western Ghats in theIdukki district of Kerala in India, between 10º05'N – 10º20'N latitude and 77º0'E – 77º10'E longitude. It is the first national park in kerala.Eravikulam National Park is administered by the Kerala Department of Forests and Wildlife,Munnar Wildlife Division, together with the nearby Mathikettan Shola National Park, Anamudi Shola National Park, Pambadum Shola National Park, Chinnar Wildlife Sanctuary and theKurinjimala Sanctuary. The Western Ghats, Anamalai Sub-Cluster, including all of Eravikulam National Park, is under consideration by the UNESCO World Heritage Committee for selection as a World Heritage Site. മൂന്നാറിൽ നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശം നേരിടുന്നവരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്.
സിംഹവാലൻ കുരങ്ങടക്കം വിവിധ ഇനം കുരങ്ങുകൾ, മാനുകൾ, കാട്ടുപോത്ത്തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്. ഹാമിൽറ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുമ്പ് കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു. 1895-ൽ ഇവിടം ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ സംരക്ഷിതപ്രദേശമാക്കി. 1971-ൽ കേരള സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത ഇവിടത്തിന്റെ പ്രത്യേകത മൂലം വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 1975-ൽ ദേശീയോദ്യാനമായി 1978-ൽ ഇരവികുളം ദേശീയോദ്യാനം എന്നു പേരിട്ടു. 97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണം. ഹിമാലയത്തിനുതെക്ക് ഇന്ത്യയിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി (ഉയരം: 2694 മീറ്റർ) ഇരവികുളം ദേശീയോദ്യാനത്തിലാണ്. പുൽമേട്, കുറ്റിച്ചെടി, ചോലവനംഎന്നിങ്ങനെ തികച്ചും വ്യത്യസ്തമായ സസ്യജാലമാണ് ഇവിടെയുള്ളത്.
No comments:
Post a Comment