K. M. Seethi, Saheb Bahadur usually referred to as Seethi Saheb (1898 − April 17, 1961) was a Speaker of the Kerala Legislative Assembly and a social reform leader of the Mappilas of Kerala, India. His role in the uplifting of the Mappila community in post-Independent India was so significant that he is sometimes referred to as the "Chief Architect of the Mappila revival" in Kerala. He was also sometimes referred to as "Seethi Sahib Bahadur", the suffix being an honorary title conferred upon by the British in pre-Independent India. കേരള നിയമസഭയുടെ മുൻ സ്പീക്കറും കേരളത്തിലെ ആദ്യകാല മുസ്ലിംലീഗ് നേതാക്കളിൽ പ്രമുഖനും മാപ്പിള സമുദായ പരിഷ്കർത്താക്കളിൽ ഒരാളുമാണ് കെ.എം. സീതിസാഹിബ് (1899-ഏപ്രിൽ 17, 1961). സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മാപ്പിള സമുദായോദ്ധാരകൻ എന്ന നിലയിൽ അദ്ദേഹത്തിനു സവിശേഷ സ്ഥാനമാണുള്ളത്. "സീതി സാഹിബ് ബഹാദൂർ" എന്ന് ബഹുമാനപൂർവം ബ്രിട്ടീഷുകാർ അദ്ദേഹത്തെ പലപ്പോഴും വിശേഷിപ്പിക്കുമായിരുന്നു. ഹാജി സീതി മുഹമ്മദിന്റെയും എ.കെ. ഫാത്വിമയുടേയും മകനായി 1899 ൽ കൊടുങ്ങല്ലൂരിലെ അഴീക്കോട് നമ്പൂതിരിമഠം തറവാട്ടിലാണ്സീതി സാഹിബ് ജനിച്ചത്. കൊടുങ്ങല്ലൂർ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും എറണാംകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്റർ മീഡിയറ്റ് കോഴ്സും മികച്ച രീതിയിൽ പൂർത്തിയാക്കി. പിന്നീട് ബി.എയും ബി.എല്ലും കരസ്ഥമാക്കി. നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം 1927 ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി ചേർന്നു. നിയമരംഗത്ത് മികവുകാട്ടിയ അദ്ദേഹം എറണാംകുളത്തും തലശ്ശേരിയിലും വക്കീലായി ജോലിചെയ്തു. മികച്ച അഭിഭാഷകൻ, രാജ്യതന്ത്രജ്ഞൻ, എഴുത്തുകാരൻ, പ്രതിഭാധനനായ പ്രഭാഷകൻ എന്നീ നിലകളിലാണ് സീതി സാഹിബ് അറിയപ്പെടുന്നത്. 1934 ൽ നിലവിൽ വന്ന ചന്ദ്രിക ദിനപ്പത്രത്തിന്റെസ്ഥാപകാംഗമായിരുന്ന അദ്ദേഹം മാപ്പിള സമുദായോദ്ധാരണത്തിനായി പോരാടിയ നിരവധി വ്യക്തികളെ വലിയ അളവിൽ സ്വാധീനിച്ചു. ചന്ദ്രികയുടെ ആദ്യ പത്രാധിപരായിരുന്ന കെ.കെ. മുഹമ്മദ് ഷാഫി, ആദ്യ മാനേജിംഗ് ഡയറക്ടറായിരുന്ന സി.പി. മമ്മുക്കേയി, പാർലമെന്റേറിയനായിരുന്ന ബി. പോക്കർ സാഹിബ് എന്നിവരെല്ലാം അക്കൂട്ടത്തിൽ പെടുന്നു.. കേരളത്തിലെ മുസ്ലിം മാപ്പിള സമുദായത്തിന്റെ വിദ്യഭ്യാസ രംഗത്ത് സുപ്രധാന പങ്കുവഹിക്കുന്നകോഴിക്കോട്ടെ ഫാറൂഖ് കോളേജിന്റെ സ്ഥാപകാംഗം കൂടിയായിരുന്നു സീതിസാഹിബ്. കേരള സംസ്ഥാനം രൂപവൽകരിക്കപെട്ടതിനു ശേഷം 1960 ൽ കുറ്റിപ്പുറം മണ്ഡലത്തെ പ്രതിനിധീകരിച്ച് സീതി സാഹിബ് നിയമസഭയിലേക്ക് വിജയിച്ചു. 1960 ഫെബ്രുവരി 22 ന് പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ അദ്ദേഹം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1961 ഏപ്രിൽ 17 ന് സ്പീക്കാർ പദവിയിൽ ആയിരിക്കേയാണ് അദ്ദേഹം മരണമടയുന്നത്. ജന്മനാടായ അഴീക്കോട് ഉള്ള സീതീസാഹിബ് മെമ്മോറിയൽ ഹൈസ്കൂളും ടിടിഐ യും തിരൂരിലുള്ള സീതി സാഹിബ് സ്മാരക പോളിടെക്നിക് ഇദ്ദേഹത്തിന്റെ ഓർമ്മക്കായി നൽകപ്പെട്ട പേരാണ്. കേരള സർക്കാറിന്റെ സാംസ്കാരിക പ്രസിദ്ധീകരണ വിഭാഗം സീതി സാഹിബ് എന്ന തലക്കെട്ടിൽ സീതിസാഹിബിനെ കുറിച്ച ഒരു ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി.എം സാവാൻ കുട്ടിയാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്.
- 1899 ജനനം
- 1911 സ്കൂൾ ഫൈനൽ ജയിച്ചു
- 1918 ഇന്റർമീഡിയേറ്റ് ജയിച്ചു
- 1922 വിവാഹം
- 1925 ബി.എൽ. ബിരുദം
- 1927 എറണാകുളത്ത് പ്രാക്ടീസാരംഭിച്ചു
- 1928 കൊച്ചി നിയമ സഭാംഗമായി
- 1932 നിയമ സഭാംഗത്വം രാജിവെച്ചു
- 1946 മദ്രാസ് നിയമ സഭാംഗമായി
- 1952 മദ്രാസ് നിയമ സഭയിലേക്ക് വീണ്ടും
- 1960 കേരള നിയമ സഭാ സ്പീക്കറായി
- 1961 മരണം
No comments:
Post a Comment