Saturday, January 2, 2016

Kottayam district കോട്ടയം ജില്ല

Kottayam is one of the 14 districts in the state of Kerala, India. The district has its headquarters at Kottayam town, located at 9.36° N and 76.17° E. According to the 1991 census, it is the first district to achieve 100% literacy rate in the whole of India. On 27 September 2008, Kottayam district also became the first tobacco free districts in India.

Bordered by the Western Ghats on the east and the Vembanad Lake and paddy fieldsof Kuttanad on the west, Kottayam has many unique characteristics. Panoramic backwater stretches, lush paddy fields, highlands, hills and hillocks, rubber plantations and places associated with many legends given Kottayam District the enviable title: The land of letters, legends, latex and lakes. The district is 15.35% urbanised.
The Headquarters of the Malankara Orthodox Syrian Church is the Catholicate Palace located at DevalokamKottayam, in Kerala state of India. It is the official headquarters of the Catholicos Of The East who reigns on the Supreme Throne of St.Thomas the Apostle.
   കോട്ടയം കേരളത്തിലെ ഒരു ജില്ല, തലസ്ഥാനം കോട്ടയം നഗരം. മൂന്ന്‌ 'എൽ'(L)കളുടെ പേരിൽ പ്രസിദ്ധമാണ്‌ കോട്ടയം. ലാൻഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, ലേക്‌സ്‌ (Land of letters, latex and lakes)എന്നാണ്‌ കോട്ടയത്തെ വിശേഷിപ്പിക്കുന്നത്‌. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളുംകോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ്‌ ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു. സാക്ഷരതയിൽ മുൻപന്തിയിലാണ്‌ ഈ ജില്ല,2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 96.40% സാക്ഷരരാണ്‌. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌.                                                                                                               തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു മീനച്ചിലാറിന്റെ തീരത്തുള്ള തളിയിൽകോട്ട.ആ കോട്ടയുടെ ഉള്ളിലുള്ള സ്ഥലം കോട്ടയ്കകം (Interior of a fort) ആണ്‌ കോട്ടയമായിത്തീർന്നത്‌.(മീനച്ചിലാറും കൊടുരാറും ഒരു കോട്ടപോലെ കോട്ടയത്തെ വലയം വയ്ക്കുന്നുമുണ്ട്) ഏഴു കുന്നുകൾ ചേർന്നാണ് പഴയ കോട്ടയം നഗരം രുപം കൊണ്ടത് ചാലുകുന്ന്, അണ്ണാൻകുന്ന്, നക്കരക്കുന്ന്, വയസ്കരകുന്ന്, കീഴ്‌കുന്ന്, എരുത്തിക്കൽകുന്ന്, കാച്ചുവേലിക്കുന്ന്.                                       അതിപുരാതനകാലം മുതൽ തന്നെ ജനവാസമുണ്ടായിരുന്ന ഭൂപ്രദേശമായിരുന്നു കോട്ടയം. ആർപ്പൂക്കര, നീണ്ടൂർ, മേലുകാവ്, ചിങ്ങവനം, ഒളശ്ശ, നീലംപേരൂർ തുടങ്ങിയ സ്ഥലങ്ങളിൽ പുരാതന ജനവാസത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താം. തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങളിലായികിടന്നിരുന്ന കോട്ടയത്തെ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഡിലനായിയുടെ പടനായകത്വത്തിൽ പിടിച്ചടക്കുകയും ഒരു ഡിവിഷന്റെ തലസ്ഥാനം ആക്കുകയും ചെയ്തു. കോട്ടയം കുമളി റോഡ് നിർമ്മിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള പ്രധാന വ്യാപാരമാർഗ്ഗം കോട്ടയമായി മാറി. കോട്ടയത്തുനിന്ന് വൻകേവുവള്ളങ്ങളിൽ ചരക്കുകൾ ആലപ്പുഴ തുറമുഖത്ത് എത്തിക്കുകയും ചെയ്തിരുന്നു. 1949 ജൂലൈ മാസത്തിൽ കോട്ടയം ജില്ല ഔദ്യോഗികമായി രൂപമെടുത്തു

കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക്‌ കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്‌. ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക്‌ വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത്‌ കോട്ടയം പബ്ലിക്‌ ലൈബ്രറിയിൽ നിന്നാണ്‌. അയിത്താചരണത്തിന്‌അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്‌.                                        

പ്രധാന പട്ടണങ്ങൾ

കോട്ടയംചങ്ങനാശ്ശേരിപാലാകാഞ്ഞിരപ്പള്ളിപൊൻകുന്നം,വൈക്കം,പാമ്പാടി,ഈരാററുപേട്ടഏറ്റുമാനൂർമുണ്ടക്കയംകടുത്തുരുത്തി,പുതുപ്പള്ളി.

പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ

  • വൈക്കം മഹാദേവക്ഷേത്രം
  • ഏറ്റുമാനൂർ മഹാദേവക്ഷേത്രം
  • വാഴപ്പള്ളി മഹാക്ഷേത്രം
  • കിടങ്ങൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം
  • കുമാരനല്ലൂർ കാർത്ത്യായനിക്ഷേത്രം
  • തിരുനക്കര മഹാദേവ ക്ഷേത്രം
  • തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം
  • തിരുവാർപ്പ് മഹാവിഷ്ണുക്ഷേത്രം
  • പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം
  • കടുത്തുരുത്തി മഹാദേവക്ഷേത്രം
  • തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
  • കടപ്പാട്ടൂർ മഹാദേവക്ഷേത്രം
  • ചിറക്കടവ്‌ ശ്രീമഹാദേവക്ഷേത്രം
  • പൊൻകുന്നം പുതിയകാവ്‌ ദേവീക്ഷേത്രം
  • കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം
  • ചമ്പക്കര ദേവീക്ഷേത്രം
  • പുലിയന്നൂർ മഹാദേവക്ഷേത്രം
  • അയ്മനം നരസിംഹസ്വാമി ക്ഷേത്രം
  • കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രം
  • പൂവരണി മഹാദേവക്ഷേത്രം
  • പൈക ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം
  • വെന്നിമല ശ്രീരാമ ക്ഷേത്രം
  • മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രം
  • കിളിരൂർകുന്നിൽ ഭഗവതീ ക്ഷേത്രം
  • പനച്ചിക്കാട് സരസ്വതീ ക്ഷേത്രം (ദക്ഷിണമൂകാംമ്പി)
  • വേമ്പിൻകുളങ്ങര ശ്രീമഹാവിഷ്ണുക്ഷേത്രം
  • നാഗമ്പടം മഹാദേവക്ഷേത്രം
  • വെട്ടികാവുങ്കൽ മഹാദേവക്ഷേത്രം
  • ശ്രീ ദർമ്മസസ്താ ക്ഷേത്രം കറുകച്ചാൽ

പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ 

  • വിമലഗിരി പള്ളി
  • കോതനെല്ലുർ പള്ളി
  • ഭരണങ്ങാനം പള്ളി
  • അരുവിത്തുറ പള്ളി
  • ളാലം പള്ളി - പാലാ
  • ചേർപ്പുങ്കൽ പള്ളി
  • മണർകാട് പള്ളി
  • പുതുപ്പള്ളി പള്ളി
  • കോട്ടയം വലിയപള്ളി
  • കോട്ടയം ചെറിയപള്ളി
  • കോട്ടയം ജറുസലേം മാർത്തോമ പള്ളി
  • കടുത്തുരുത്തി ക്നാനായ പള്ളി
  • കുറവിലങ്ങാട് പള്ളി
  • അതിരമ്പുഴ പള്ളി
  • ദേവലോകം പള്ളി
  • പാണമ്പടി പള്ളി
  • നല്ല ഇടയൻ പള്ളി
  • കുടമാളൂർ പള്ളി
  • മുട്ടുചിറ ഫൊറോന പള്ളി

  • പത്രങ്ങൾ
മലയാള മാധ്യമ രംഗത്ത്‌ കോട്ടയത്തിന്‌ പ്രധാന സ്ഥാനമുണ്ട്‌. മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപ്പത്രങ്ങൾ(ദീപികമലയാള മനോരമ) പ്രസിദ്ധീകരിക്കുന്നത്‌ കോട്ടയത്തുനിന്നാണ്‌. മംഗളം ദിനപത്രത്തിന്റെയും മംഗളം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെയും ആസ്ഥാനം കോട്ടയമാണ്.മാതൃഭൂമിദേശാഭിമാനികേരള കൗമുദിമാധ്യമംവീക്ഷണംജന്മഭൂമി തുടങ്ങിയ പത്രങ്ങൾക്കും കോട്ടയം പതിപ്പുണ്ട്‌.

വ്യവസായം

ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റെഡ്(എച്. എൻ. എൽ)വെള്ളൂർട്രാവൻ‌കൂർ സിമന്റ്സ് നാട്ടകം എന്നിവ ജില്ലയിൽ പ്രധാന പൊതുമേഖലാ വ്യവസായങ്ങളാണ്‌. സ്വകാര്യമേഖലയിൽ എംആർഎഫ് -ന്റെ ട്യൂബ് നിർമ്മാണ ഫാക്ടറി വടവാതൂരിൽ പ്രവർത്തിക്കുന്നു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശമായ കുമരകം കേന്ദ്രമാക്കി ടൂറിസം ഒരു പ്രധാന വ്യവസായമായി വളർന്നിട്ടുണ്ട്.

തുറമുഖം

ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ ചെറുതുറമുഖം എന്ന വിശേഷണത്തോടെ കോട്ടയം ജില്ലയിലെ നാട്ടകം തുറമുഖം 2009 ഓഗസ്റ്റിൽ രാജ്യത്തിന് സമർപ്പിക്കപ്പെട്ടു.
കോട്ടയം, പത്തനംതിട്ടഇടുക്കി ജില്ലകളിൽ നിന്നും കൊച്ചിയിലേക്കു നിലവിൽ റോഡ് മാർഗ്ഗമുള്ള ചരക്കു നീക്കം (കണ്ടൈനർ) നാട്ടകം തുറമുഖം വഴി കുറഞ്ഞ ചെലവിൽ നടത്താം എന്നതാണ് ഈ തുറമുഖത്തിന്റെ പ്രസക്തി. കോട്ടയം പോർട്ട് ആന്റ് കണ്ടൈനർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലറിയപ്പെടുന്ന സർക്കാർ-സ്വകാര്യ സം‌യുക്തമേഖലയിലുള്ള ഈ തുറമുഖം മദ്ധ്യ തിരുവിതാംകൂറിന്റെ വികസനത്തിൽ വലിയപങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു. ബാർജുകളുപയോഗിച്ച് ജലമാർഗമുള്ള ചരക്കുനീക്കം വഴി റോഡ് ഗതാഗതം മൂലമുണ്ടാവുന്നമലിനീകരണംഇന്ധന ഉപയോഗം എന്നിവ കുറക്കുന്നതിനും സഹായകരമാണ്.

No comments:

Post a Comment