Pattom A. Thanu Pillai (15 July 1885 – 27 July 1970) was a participant in the Indian independence movement who later served as the Chief Minister of Kerala from 22 February 1960 to 25 September 1962. He was known as the 'Bhishmacharya' of Kerala politics.
Born into prominent Nair family, A. Thanu Pillai atThiruvananthapuram, he was the son of Varadaraja Ayyar and Eswari Amma.
After gaining his degree he worked briefly as a lawyer before abandoning that in favour of involvement in theIndian National Congress.
The Communist-led government subsequently collapsed as a consequence of the movement known as the Vimochana Samaram (Liberation Struggle). Elections were held in 1960 and Pillai became the second Chief Minister of Kerala, as head of a PSP-Congress coalition administration.
He was Governor of Punjab from 1962 until 1964, and Governor of Andhra Pradesh from 1964 to 1968. വരദരായന്റെയും(സുബ്ബയ്യൻ) ഈശ്വരി അമ്മയുടെയും മകനായിതിരുവനന്തപുരത്തെ പട്ടത്ത് ജനിച്ചു. അദ്ദേഹത്തിന്റെ ശരിയായ പേര് എ. താണുപിള്ള എന്നായിരുന്നെങ്കിലും പട്ടം എന്നാണ് അദ്ദേഹം ജനങ്ങളുടെ ഇടയിൽ അറിയപ്പെട്ടത്.
തിരുവനന്തപുരത്ത് മഹാരാജാസ് സ്കൂളിലും കോളേജിലും പഠിച്ചു ബിരുദം നേടി. സർക്കാരാഫീസിൽ ഗുമസ്ഥനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം, കുറേക്കാലം അദ്ധ്യാപകനായും ജോലിചെയ്തിട്ടുണ്ട്. തനിക്ക് ന്യായമായി ലഭിക്കേണ്ട അവകാശം നിഷേധിച്ചതിനെ പ്രതിഷേധിച്ച് ജോലി രാജിവെച്ച് നിയമപഠനം ആരംഭിച്ചു. തിരുവനന്തപുരം ലോകോളേജിൽനിന്നും ബി.എൽ. ജയിച്ച അദ്ദേഹം അഭിഭാഷകവൃത്തിയിൽ പ്രവേശിക്കുകയും ആ രംഗത്ത് വളരെ പ്രശസ്തിനേടുകയും ചെയ്തു. അതോടൊപ്പം പൊതുപ്രവർത്തനങ്ങളിലും പങ്കെടുത്തു. 1928-ൽ തിരുവിതാംകൂർ നിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മുപ്പതുവർഷത്തിലധികം നിയമസഭാസാമാജികനായിരുന്നു.തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ സ്ഥാപകനേതാക്കളിൽ സമുന്നതനും സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പടയാളിയും, ഭരണതന്ത്രജ്ഞനും ആയിരുന്നു. ഒരു ഉത്തരവാദിത്വമുള്ള സർക്കാരിനുവേണ്ടിയുളള പ്രക്ഷോഭം ദിവാൻ സർ സി.പി.രാമസ്വാമി അയ്യരുടെ പുറത്താക്കലിൽ കലാശിച്ചു. സർ സി.പി. 1947 ഓഗസ്റ്റ് 19ന് തിരുവിതാംകൂർ വിട്ടു. 1948 മാർച്ച് 24-നു രൂപവത്കരിച്ച തിരുവിതാംകൂറിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ പട്ടം മുഖ്യമന്ത്രിയായി . എങ്കിലും സംസ്ഥാന കോൺഗ്രസ്പാർട്ടിയിലെ ഉൾപിണക്കങ്ങൾ കാരണം പട്ടം 1948 ഒക്ടോബർ 17നു രാജിവെച്ചു. 1949 ജൂലൈ 1നു തിരുവിതാംകൂറും കൊച്ചി രാജ്യവുംഒന്നിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിച്ചു.
ഈ കാലയളവിൽ പട്ടം കോൺഗ്രസ് വിട്ട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി.)യിൽ ചേർന്നു. രണ്ടാമത്തെ തിരു-കൊച്ചി തിരഞ്ഞെടുപ്പിനുശേഷം പട്ടം തിരു-കൊച്ചി സംസ്ഥനത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 1954 മാർച്ച് 3 മുതൽ 1955ഫെബ്രുവരി 2 വരെ അദ്ദേഹം ഒരു കൂട്ടുകക്ഷി സർക്കാരിനെ നയിച്ചു.കേരള സംസ്ഥാനം 1956 നവംബർ 1 നു രൂപീകൃതമാവുകയും സംസ്ഥാനം രാഷ്ട്രപതിഭരണത്തിൻ കീഴിലാവുകയും ചെയ്തു. 'കേരളജനത' എന്ന പത്രത്തിന്റെ സ്ഥാപകനും ആദ്യത്തെ ചീഫ് എഡിറ്ററും പട്ടം താണുപിള്ളയായിരുന്നു.
1957 മാർച്ചിൽ നടന്ന കേരള സംസ്ഥനത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുകയുംഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുകയും ചെയ്തു. (1957 ഏപ്രിൽ 5 മുതൽ1959 ജൂലൈ 31 വരെ). ആദ്യത്തെ കേരള നിയമസഭയിലേക്ക് പട്ടം തിരുവനന്തപുരം-2 നിയോജകമണ്ഡലത്തിൽ നിന്ന് പി.എസ്.പി. സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. വിമോചന സമരത്തെതുടർന്ന് ഇ.എം.എസ് മന്ത്രിസഭ പുറന്തള്ളപ്പെട്ടു.
1960ൽ നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് പട്ടം താണുപിള്ള ഒരു കൂട്ടുകക്ഷി സംവിധാനത്തെ പ്രതിനിധീകരിച്ച് കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി. അദ്ദേഹം 1960 ഫെബ്രുവരി 22 മുതൽ1962 സെപ്റ്റംബർ 9 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം 1962ൽ പഞ്ചാബ് ഗവർണറായി സ്ഥാനമേറ്റു. 1964 മെയ് 4മുതൽ 1968 ഏപ്രിൽ 11 വരെ അദ്ദേഹം ആന്ധ്രാപ്രദേശ്ഗവർണറായിരുന്നു.
No comments:
Post a Comment